ഇന്നലെ അമ്മ വിളിച്ചു.. തിരക്കായതോണ്ട് എടുത്തില്ല.. പിന്നേം വിളിച്ചപ്പോ ഇനി വിളിക്കാതിരിക്കാൻ വേണ്ടി എടുത്തു.. മുറ്റത്തെ മാവിൽ ആദ്യായിട്ട്മാ കായ്ച്ച മാങ്ങ പഴുത്തു.. മുറ്റത്ത് വീണപ്പോഴാ അമ്മ കണ്ടത്.. മക്കളില്ലാത്തത് കൊണ്ട്ക ഴിക്കാനൊരു അസ്വസ്ഥത.. വരുന്ന വരെ ഇരിക്കേം ഇല്ല.. അമ്മക്കാണേൽ വേണ്ടേ നീം.. ഇന്നലെ ഓഫീസിലെ ട്രീറ്റ് ആയിരുന്നു.. ഒരുപാട് വിഭവങ്ങളുണ്ടായിരുന്നു.. മൂക്ക് മുട്ടെ തിന്നു.. എനിക്കാരേം ഓർമ വന്നില്ല.. അമ്മക്ക് വേണ്ട.. അമ്മ കഴിച്ചേ ഉള്ളു.. അമ്മക്കെന്തോ വയറിനു സുഖമില്ല.. അമ്മക്ക് ഉച്ചക്ക് കഴിച്ചത് തന്നെ പിടിച്ചില്ല.. അമ്മക്കിനി ഒരു വറ്റ് ഇറങ്ങില്ല.. മക്കള് കഴിച്ചിട്ട് കിടന്നോ.. അമ്മേടെ വിശപ്പിന്റെ താളം പിടിക്കുന്ന കേട്ട് തഴമ്പിച്ച ഒരുപാട് വരികൾ...