ഡിപ്രഷൻ ഡെത്ത്
സര്‍കാര്‍ ആശുപത്രിയിലെ സ്കാന്നിംഗ് നമ്മടെ നാരായണന്‍ കുട്ടിക്ക് 2 ദിവസമായി തുടങ്ങിയ വയറു വേദന ആണ്. ഇന്ന് ഈ നേരം വരെയും ഒരു ശമനവും ഇല്ല. അങ്ങനെ നാരായണന്‍ ഒരിക്കല്‍ എനിക്കും പോകണം എന്ന് ആഗ്രഹിക്കുന്ന മെഡിക്കല്‍ കോളേജ് ലെ ഡോക്ടറെ തന്നെ കാണാന്‍ തീരുമാനിച്ചു. കൂട്ട് വിളിച്ചാല്‍ പോകാതിരിക്കാന്‍ പറ്റോ...??? എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോ ടീച്ചറെ പ്രേമിക്കാന്‍ എനിക്ക് ക്ലാസ്സ് എടുത്തു തന്നവനല്ലേ. അങ്ങനെ പോയി ഡോക്ടറെ കണ്ടു. ഡോക്ടര്‍ പറഞ്ഞു... സ്കാന്നിംഗ് വേണം. നാരായണന് ആദി കേറി. സ്കാന്‍ ചെയ്യാന്‍ ചെന്നപ്പോള്‍ ദേ അവര്‍ പറയുന്നു ഇപ്പോളെങ്ങും ഡേറ്റ് ഇല്ല. അടുത്ത മാസം 16 നു വാ. നാരായണന് ആദി കൂടി. സര്‍കാര്‍ ആശുപത്രി അല്ലെ എന്ത് ചെയ്യന്‍ വെയിറ്റ് ചെയ്യുക തന്നെ. ആ നിമിഷത്തെ നാരായണന്റെ മുഖത്തെ പിരിമുറുക്കം എന്നെ വല്ലാതെ സുഖിപ്പിച്ചു. ആ പിരിമുറുക്കം ഒരു കാന്‍സര്‍ പോലെ അവനുള്ളില്‍ പടര്‍ന്നു കയറി. തനിക്കെന്താവും..??? കാന്‍സര്‍ ആകുമോ?? അതോ ഇനി മരണത്തെക്കാള്‍ വലുത് എന്തേലും..?? ഒന്‍പതാം ക്ലാസ്സിലെ ഫസ്റ്റ് ക്ലാസ്സു കാരന് ഇതിലതികം തോന്നിയില്ലെങ്കിലെ അതിശയമുള്ളൂ. അങ്ങനെ ആ പിരി മുറുക്കം നാ...