Posts

Image
I am Moju mohan is a graduate in information Technology from DR.NGPIT Coimbatore in 2011. After completing my studies I have been working as software trainee, android developer and project lead for the past five years. In 2018 I have started a startup company named Toggle Technologies and solutions at thrissur, During my career   I have developed many projects such as “sarkar office” ‘’paadapusthakam” which are mainly public oriented. Now mobile application named smart grama panchayath is developed and it is under implementation.  I am an IT engineer by profession. I was born in Attoor, Kerala, India. I completed my  schooling from St Joseph’s High School Pangarappilly& SMTGHSS Chelakkara.  During my college days, I realized the endless opportunities of mobile platform based solutions and my area of interest soon shifted to mobility solutions.  Having received multiple job offers in hand,  But I decided not to take those and instead decided to start m...

ഉപ്പിലിട്ടത്

കൗതുകം തീർന്നാൽ മനുഷ്യനെ പോൽ.. തിരിച്ചു പോകാതിരിക്കാൻ വേണ്ടിയാകാം.. പുഴകളെയെല്ലാം.. കടലിൽ ഉപ്പിലിട്ടു വെച്ചത്..

അമ്മ ദി മമ്മി

ഇന്നലെ അമ്മ വിളിച്ചു.. തിരക്കായതോണ്ട് എടുത്തില്ല.. പിന്നേം വിളിച്ചപ്പോ ഇനി വിളിക്കാതിരിക്കാൻ വേണ്ടി എടുത്തു.. മുറ്റത്തെ മാവിൽ ആദ്യായിട്ട്മാ കായ്ച്ച മാങ്ങ പഴുത്തു.. മുറ്റത്ത് വീണപ്പോഴാ അമ്മ കണ്ടത്.. മക്കളില്ലാത്തത് കൊണ്ട്ക ഴിക്കാനൊരു അസ്വസ്ഥത.. വരുന്ന വരെ ഇരിക്കേം ഇല്ല.. അമ്മക്കാണേൽ വേണ്ടേ നീം.. ഇന്നലെ ഓഫീസിലെ ട്രീറ്റ് ആയിരുന്നു.. ഒരുപാട് വിഭവങ്ങളുണ്ടായിരുന്നു.. മൂക്ക് മുട്ടെ തിന്നു.. എനിക്കാരേം ഓർമ വന്നില്ല.. അമ്മക്ക് വേണ്ട.. അമ്മ കഴിച്ചേ ഉള്ളു.. അമ്മക്കെന്തോ വയറിനു സുഖമില്ല.. അമ്മക്ക് ഉച്ചക്ക് കഴിച്ചത് തന്നെ പിടിച്ചില്ല.. അമ്മക്കിനി ഒരു വറ്റ് ഇറങ്ങില്ല.. മക്കള് കഴിച്ചിട്ട് കിടന്നോ.. അമ്മേടെ വിശപ്പിന്റെ താളം പിടിക്കുന്ന കേട്ട് തഴമ്പിച്ച ഒരുപാട് വരികൾ...

..

നുണ

പാരിലേറ്റവും വലിയ നുണയല്ലേ.. നീ എൻ ഹൃദയത്തിലെന്നത്.. ആരും ആരാലും ഹൃദയത്താൽ സ്മരിക്കപ്പെടുന്നില്ലെന്നത് യാഥാർഥ്യം.. നീയും ഞാനും അവളും അവനും പ്രണയവും സ്നേഹവും കാമവും എല്ലാം ജനിക്കുന്നതും മരിക്കുന്നതും തലച്ചോറില്ലല്ലോ.. എന്നിട്ടുമെന്തെ ശാസ്ത്രം പഠിച്ച ഭിഷഗ്വരന്മാർ വരെ ലോകത്തൊടാ നുണ പല കുറി ആവർത്തിച്ചു നീ എൻ ഹൃദയത്തിലല്ലോ..

കാടാണെന്റെ വീട്

ജൂൺ 5 ലോക പരിസ്ഥിതി ദിനം. 💙🌧️🏞️ സുഹൃത്തുക്കൾ എല്ലാം മത്സരിച്ചു മരം നടുന്നത് കാണുമ്പോൾ വലിയ സന്തോഷം. വീട് വെക്കാൻ വർഷങ്ങൾക്ക് മുൻപ് സ്ഥലം വാങ്ങുമ്പോൾ അത് വെറും മൊട്ട പറമ്പ് ആയിരുന്നു. പശുവിനു തിന്നാനുള്ള പുല്ലു മാത്രമാണ് ഇതിൽ ഉണ്ടായിരുന്നത്. വർഷങ്ങൾക്കിപ്പുറം പത്തു പന്ത്രണ്ട് പരിസ്ഥിതി ദിനങ്ങൾ കടന്നു പോയി, പറമ്പിൽ കാലെടുത്തു വെക്കാൻ സ്ഥലം ഇല്ലാതെ മരങ്ങളായി ചെടികളായി. കുറച്ചു സ്ഥലമേ ഉള്ളു എങ്കിലും ആഗ്രഹിച്ചതും, വൈവിധ്യം നിറഞ്ഞതുമായ കുറച്ചു മരങ്ങളും പഴങ്ങളും ഒക്കെ ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞു. മാവുകൾ, പ്ലാവുകൾ, തെങ്ങുകൾ നാരകം, നെല്ലി, അരിനെല്ലി, ഇരുമ്പാപുളി, ചാമ്പക്ക, പപ്പായ, റെഡ് ലേഡി, ഓറഞ്ച്, മൂസമ്പി, സ്റ്റാർ ഫ്രൂട്ട്, കുടമ്പുളി, റംബൂട്ടാൻ, സപ്പോട്ട, അമ്പഴങ്ങ, കുരുമുളക്, മുളക്, കറിവേപ്പില, കശുമാവ് രാമച്ചം, രക്ത ചന്ദനം, അനാർ, കറ്റാർ വാഴ, തുടങ്ങി പരമാവധി മരങ്ങൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. പോരാത്തതിന് തണലിനു മുറ്റം നിറഞ്ഞു നിൽക്കുന്ന ഡിവി ഡിവി മരവും, ഒരു അത്തി മരവും, ഇത്തിരി വെയില് വന്നിരുന്ന ഇടത്ത് ഇപ്പോൾ ഒരു പാഷൻ ഫ്രൂട്ട് പന്തലും ഇടം പിടിച്ചിട്ടുണ്ട്.. മുറ്റത്ത് ഗ്യാപ് ഉള്ള സ്ഥലങ്ങളിൽ ...

നമ്മൾ പഠിക്കേണ്ട നെഹ്‌റു

പുരോഗമന ചിന്താഗതി യും ഇടതു പക്ഷ ആശയങ്ങളും ഭാരതത്തിന്റെ ആത്മാവിലേക്ക് പകർന്നു നൽകിയ പച്ച മനുഷ്യൻ ജവഹാർലാൽ നെഹ്‌റു. ഭാരതത്തിന്റെ ഭാവിയും ഭൂതവും പ്രസരിപ്പും ഇന്നും നെഹ്‌റുവിയൻ ആശയങ്ങളിൽ ഇഴ ചേർന്നു കിടക്കുമ്പോൾ ഭാവി തലമുറക്ക് നെഹ്‌റു പറഞ്ഞ് ബാക്കി വെച്ച് പോയതൊന്നും ഓർക്കാതെ വയ്യ.. ആദർശങ്ങളും തത്വങ്ങളും ലക്ഷ്യങ്ങളും നാം മറക്കുമ്പോളാണ് നമുക്ക് പരാജയം സംഭവിക്കുന്നത് എന്ന് നെഹ്‌റു പറഞ്ഞത് നമുക്ക് പൂർണമായും മനസിലാക്കി നൽകാൻ ഇന്ത്യയിൽ സംഘപരിവാറിന്റെ ശക്തമായ സാന്നിധ്യം വരേണ്ടി വന്നു. താൻ ഒരു ദൈവ വിശ്വാസി അല്ലാത്തിരുന്നിട്ടും നമ്മുടെ. അതാമോ മത വിശ്വാസങ്ങളോ എന്തുമായിക്കൊള്ളട്ടെ നാമെല്ലാം ഒരു ജനതയാണെന്ന് മറക്കരുതെന്നും അതൊരു മന്ത്രം പോലെ നിരന്തരം ഉരുവിടണമെന്നും നമ്മെ ഓർമിപ്പിച്ച നെഹ്‌റു. മത വിശ്വാസങ്ങൾക്ക് മീതെ രാജ്യസ്നേഹം പഠിപ്പിച്ച നെഹ്‌റു. മറ്റുള്ളവർ നമ്മളെ കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ പ്രധാനം നമ്മൾ എന്താണെന്നുള്ളത് എന്നതിന് നൽകണം എന്ന് വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ച നെഹ്‌റു.. ഒരാൾ വാങ്ങുന്ന ശമ്പളമോ അയാളുടെ ധനമോ, ധരിക്കുന്ന വസ്ത്രമോ അല്ല അയാളുടെ യോഗ്യത നിശ്ചയിക്കുന്നത് എന്ന് ഭാരത യുവത്വത്തിനെ പ...