ഫേസ്ബുക്കിലെ അമ്മ

*----ഫേസ് ബുക്കിലെ അമ്മ----*



              അമ്മയുടെ അമ്മിഞ്ഞ പാലിന്റെ മധുരത്തെ പറ്റി വാ തോരാതെ അവളോട് പറയുമ്പോള്‍ അവന്‍ അറിയുന്നില്ല അങ്ങനെ ഒരു രുചി അറിയുന്നവര്‍ ഈ ലോകത്ത് ആരുമില്ലാന്നു... നിങ്ങള്‍ പോലും..... ഫേസ് ബുക്കില്‍ അമ്മയെ പറ്റിയുള്ള പോസ്റ്റ്‌ നു ലൈക്‌ അടിച്ചു വികാര നിര്‍ഭരനായി കമന്റ്‌ ചെയ്യുമ്പോളും അവന്‍ അറിഞ്ഞില്ല അവനു ഒരു നേരത്തെ പ്രൊഫൈല്‍ പിക്ചര്‍ ചേഞ്ച്‌ ചെയ്യാനുള്ള ജീന്‍സ് വാങ്ങാന്‍ കൊടും മീന ചൂടിനെ പോലും വക വെക്കാതെ അവന്റെ അമ്മ മനക്കലെ പാടത്ത് കറ്റ മുറുക്കുകയായിരുന്നു....

                                                       ഇന്നലെ ഒരു നേരത്തെ ചായക്ക് മധുരം കുറഞ്ഞതിനു ഗ്ലാസ്‌ വലിച്ചെറിഞ്ഞപ്പോളും അവന്‍ മനസ്സിലാക്കിയല്ല ഫേസ് ബുക്കിലെ അമ്മയുടെ വിയര്‍പ്പിന്റെ രുചി..
നേരം 3.30 അവന്‍ അവളെ കാണാന്‍ ഇറങ്ങി പള പളാ മിന്നുന്ന കുപ്പായത്തിന്റെ പോക്കറ്റില്‍ ഇന്നലത്തെ അമ്മയുടെ വിയര്‍പ്പിന്റെ കൂലി പൊങ്ങിയിരിപ്പുണ്ടായിരുന്നു... അവളെ മാറോടു ചേര്‍ത്ത് നിര്‍ത്തി കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വിലയുള്ള ഐസ് ക്രീം അവളുടെ നാവില്‍ വെച്ച് കൊടുക്കുമ്പോള്‍.. വാട്ടര്‍ അതോറിട്ടി യുടെ അന്തസ്സ് വാനോളം ഉയര്‍ത്തി പൊട്ടി പോകുന്ന പൈപ്പ് വെള്ളം കൈക്കുമ്പിളില്‍ എടുത്തു ഒരു നെടു വീര്‍പ്പിടുകയായിരുന്നു ഫേസ് ബുക്കിലെ അമ്മ...


                                                                                                                    

                                                                    

Comments

Popular posts from this blog

നമ്മൾ പഠിക്കേണ്ട നെഹ്‌റു