ഡിപ്രഷൻ ഡെത്ത്
സര്‍കാര്‍ ആശുപത്രിയിലെ സ്കാന്നിംഗ്
നമ്മടെ
നാരായണന്‍ കുട്ടിക്ക് 2 ദിവസമായി തുടങ്ങിയ വയറു വേദന ആണ്. ഇന്ന് ഈ നേരം
വരെയും ഒരു ശമനവും ഇല്ല. അങ്ങനെ നാരായണന്‍ ഒരിക്കല്‍ എനിക്കും പോകണം എന്ന്
ആഗ്രഹിക്കുന്ന മെഡിക്കല്‍ കോളേജ് ലെ ഡോക്ടറെ തന്നെ കാണാന്‍ തീരുമാനിച്ചു.
കൂട്ട് വിളിച്ചാല്‍ പോകാതിരിക്കാന്‍ പറ്റോ...??? എട്ടാം ക്ലാസ്സില്‍
പഠിക്കുമ്പോ ടീച്ചറെ പ്രേമിക്കാന്‍ എനിക്ക് ക്ലാസ്സ് എടുത്തു തന്നവനല്ലേ.
അങ്ങനെ പോയി ഡോക്ടറെ കണ്ടു. ഡോക്ടര്‍ പറഞ്ഞു... സ്കാന്നിംഗ് വേണം.
നാരായണന് ആദി കേറി. സ്കാന്‍ ചെയ്യാന്‍ ചെന്നപ്പോള്‍ ദേ അവര്‍ പറയുന്നു
ഇപ്പോളെങ്ങും ഡേറ്റ് ഇല്ല. അടുത്ത മാസം 16 നു വാ. നാരായണന് ആദി കൂടി.
സര്‍കാര്‍ ആശുപത്രി അല്ലെ എന്ത് ചെയ്യന്‍ വെയിറ്റ് ചെയ്യുക തന്നെ. ആ
നിമിഷത്തെ നാരായണന്റെ മുഖത്തെ പിരിമുറുക്കം എന്നെ വല്ലാതെ സുഖിപ്പിച്ചു. ആ
പിരിമുറുക്കം ഒരു കാന്‍സര്‍ പോലെ അവനുള്ളില്‍ പടര്‍ന്നു കയറി.
തനിക്കെന്താവും..??? കാന്‍സര്‍ ആകുമോ?? അതോ ഇനി മരണത്തെക്കാള്‍ വലുത്
എന്തേലും..?? ഒന്‍പതാം ക്ലാസ്സിലെ ഫസ്റ്റ് ക്ലാസ്സു കാരന് ഇതിലതികം
തോന്നിയില്ലെങ്കിലെ അതിശയമുള്ളൂ. അങ്ങനെ ആ പിരി മുറുക്കം നാരായണനെ തൃശൂര്‍
പടിഞ്ഞാറെ കോട്ടയിലെ OP റൂം ന്റെ കാത്തിരിപ്പ് കസേര വരെ എത്തിച്ചു.
ഇന്നവന്‍ മാനസിക വിഭ്രാന്തിക്ക് മരുന്ന് രുചിക്കുന്ന ഒരു അപരിചിതനാണ്.
എനിക്ക് പോലും അപരിചിതന്‍... അങ്ങനെ 16 നു സ്കാന്നിംഗ് വന്നെത്തി...
അതിവേഗം വളര്‍ന്ന അവന്റെ വിചാരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ അവനു പോലും
ആയില്ല. റിസള്‍ട്ട് അറിയാന്‍ കാത്തു നില്‍ക്കാതെ, തെക്കേ പറമ്പിലെ
മൂവാണ്ടന്‍ മാവിന്റെ ഊഞ്ഞാല്‍ ചില്ലയില്‍ തൂങ്ങിയാടിയ നാരായണന്റെ ശരീരം
പോസ്റ്റ്‌മോര്ട്ടതിനായി മെഡിക്കല്‍ കോളേജ് വരാന്തയിലൂടെ ഉരുണ്ടു
നീങ്ങുമ്പോള്‍ അങ്ങകലെ ആരോ വിളിച്ചു പറയുന്നത് കേട്ടു... നാരായണന്റെ
ആരെങ്കിലും ഉണ്ടോ??? സ്കാന്നിംഗ് റിസള്‍ട്ട് വന്നിട്ടുണ്ട് പേടിക്കാന്‍
ഒന്നും ഇല്ല.... ഗ്യാസ് ട്രബിള്‍ ആണ്......!!!!!!
Comments
Post a Comment