നുണ

പാരിലേറ്റവും വലിയ
നുണയല്ലേ..
നീ എൻ ഹൃദയത്തിലെന്നത്..
ആരും ആരാലും ഹൃദയത്താൽ സ്മരിക്കപ്പെടുന്നില്ലെന്നത്
യാഥാർഥ്യം..
നീയും ഞാനും അവളും അവനും
പ്രണയവും സ്നേഹവും കാമവും
എല്ലാം ജനിക്കുന്നതും മരിക്കുന്നതും
തലച്ചോറില്ലല്ലോ..
എന്നിട്ടുമെന്തെ
ശാസ്ത്രം പഠിച്ച ഭിഷഗ്വരന്മാർ വരെ
ലോകത്തൊടാ നുണ പല കുറി
ആവർത്തിച്ചു
നീ എൻ ഹൃദയത്തിലല്ലോ..

Comments

Popular posts from this blog

നമ്മൾ പഠിക്കേണ്ട നെഹ്‌റു