നമ്മൾ പഠിക്കേണ്ട നെഹ്റു
പുരോഗമന ചിന്താഗതി യും ഇടതു പക്ഷ ആശയങ്ങളും ഭാരതത്തിന്റെ ആത്മാവിലേക്ക് പകർന്നു നൽകിയ പച്ച മനുഷ്യൻ ജവഹാർലാൽ നെഹ്റു.
ഭാരതത്തിന്റെ ഭാവിയും ഭൂതവും പ്രസരിപ്പും ഇന്നും നെഹ്റുവിയൻ ആശയങ്ങളിൽ ഇഴ ചേർന്നു കിടക്കുമ്പോൾ ഭാവി തലമുറക്ക് നെഹ്റു പറഞ്ഞ് ബാക്കി വെച്ച് പോയതൊന്നും ഓർക്കാതെ വയ്യ..
ആദർശങ്ങളും തത്വങ്ങളും ലക്ഷ്യങ്ങളും നാം മറക്കുമ്പോളാണ് നമുക്ക് പരാജയം സംഭവിക്കുന്നത് എന്ന് നെഹ്റു പറഞ്ഞത് നമുക്ക് പൂർണമായും മനസിലാക്കി നൽകാൻ ഇന്ത്യയിൽ സംഘപരിവാറിന്റെ ശക്തമായ സാന്നിധ്യം വരേണ്ടി വന്നു. താൻ ഒരു ദൈവ വിശ്വാസി അല്ലാത്തിരുന്നിട്ടും നമ്മുടെ. അതാമോ മത വിശ്വാസങ്ങളോ എന്തുമായിക്കൊള്ളട്ടെ നാമെല്ലാം ഒരു ജനതയാണെന്ന് മറക്കരുതെന്നും അതൊരു മന്ത്രം പോലെ നിരന്തരം ഉരുവിടണമെന്നും നമ്മെ ഓർമിപ്പിച്ച നെഹ്റു. മത വിശ്വാസങ്ങൾക്ക് മീതെ രാജ്യസ്നേഹം പഠിപ്പിച്ച നെഹ്റു.
മറ്റുള്ളവർ നമ്മളെ കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ പ്രധാനം നമ്മൾ എന്താണെന്നുള്ളത് എന്നതിന് നൽകണം എന്ന് വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ച നെഹ്റു.. ഒരാൾ വാങ്ങുന്ന ശമ്പളമോ അയാളുടെ ധനമോ, ധരിക്കുന്ന വസ്ത്രമോ അല്ല അയാളുടെ യോഗ്യത നിശ്ചയിക്കുന്നത് എന്ന് ഭാരത യുവത്വത്തിനെ പഠിപ്പിച്ച നെഹ്റു.
സമാധാനമില്ലെങ്കിൽ മറ്റെല്ലാ സ്വപ്നങ്ങളും അപ്രത്യക്ഷമാവുകയും ചാരമായി തീരുകയും ചെയ്യും ഹൈന്ദവതയും, മത ഭ്രാന്തുമല്ല മനസിന്റെയും ആത്മാവിന്റെയും വിശാലതയാവണം രാജ്യത്തിന്റെ സംസ്കാരം എന്ന് നമ്മെ പറഞ്ഞ് പഠിപ്പിച്ച നെഹ്റു..
NRC യിലും പൗരത്വ ബില്ലിലും അല്ല രാജ്യ സ്നേഹവും സേവനവും അടങ്ങിയിരിക്കുന്നത് എന്ന് ഭാരതീയനു തിരിച്ചറിയാൻ മതം വെച്ച് പൗരത്വം അളന്നു നോക്കുന്ന സംഘപരിവാർ ഭരണകൂടം വരേണ്ടി വന്നു എന്നുള്ളത് മാത്രം ഓർത്താൽ മതി നെഹ്റു പറഞ്ഞ് നിർത്തിയതിൽ നിന്നു നമുക്ക് ചിന്തിച്ചു തുടങ്ങാൻ..
"വസ്തുതകൾ വസ്തുതകളാണ്, നിങ്ങളുടെ അനിഷ്ടങ്ങൾ കാരണം അവ അപ്രത്യക്ഷമാകില്ല"
Comments
Post a Comment