കാടാണെന്റെ വീട്
ജൂൺ 5 ലോക പരിസ്ഥിതി ദിനം. 💙🌧️🏞️
സുഹൃത്തുക്കൾ എല്ലാം മത്സരിച്ചു മരം നടുന്നത് കാണുമ്പോൾ വലിയ സന്തോഷം.
വീട് വെക്കാൻ വർഷങ്ങൾക്ക് മുൻപ് സ്ഥലം വാങ്ങുമ്പോൾ അത് വെറും മൊട്ട പറമ്പ് ആയിരുന്നു. പശുവിനു തിന്നാനുള്ള പുല്ലു മാത്രമാണ് ഇതിൽ ഉണ്ടായിരുന്നത്. വർഷങ്ങൾക്കിപ്പുറം പത്തു പന്ത്രണ്ട് പരിസ്ഥിതി ദിനങ്ങൾ കടന്നു പോയി, പറമ്പിൽ കാലെടുത്തു വെക്കാൻ സ്ഥലം ഇല്ലാതെ മരങ്ങളായി ചെടികളായി. കുറച്ചു സ്ഥലമേ ഉള്ളു എങ്കിലും ആഗ്രഹിച്ചതും, വൈവിധ്യം നിറഞ്ഞതുമായ കുറച്ചു മരങ്ങളും പഴങ്ങളും ഒക്കെ ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞു. മാവുകൾ, പ്ലാവുകൾ, തെങ്ങുകൾ നാരകം, നെല്ലി, അരിനെല്ലി, ഇരുമ്പാപുളി, ചാമ്പക്ക, പപ്പായ, റെഡ് ലേഡി, ഓറഞ്ച്, മൂസമ്പി, സ്റ്റാർ ഫ്രൂട്ട്, കുടമ്പുളി, റംബൂട്ടാൻ, സപ്പോട്ട, അമ്പഴങ്ങ, കുരുമുളക്, മുളക്, കറിവേപ്പില, കശുമാവ് രാമച്ചം, രക്ത ചന്ദനം, അനാർ, കറ്റാർ വാഴ, തുടങ്ങി പരമാവധി മരങ്ങൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. പോരാത്തതിന് തണലിനു മുറ്റം നിറഞ്ഞു നിൽക്കുന്ന ഡിവി ഡിവി മരവും, ഒരു അത്തി മരവും, ഇത്തിരി വെയില് വന്നിരുന്ന ഇടത്ത് ഇപ്പോൾ ഒരു പാഷൻ ഫ്രൂട്ട് പന്തലും ഇടം പിടിച്ചിട്ടുണ്ട്.. മുറ്റത്ത് ഗ്യാപ് ഉള്ള സ്ഥലങ്ങളിൽ പൂച്ചെടികളും ബാക്കി സ്ഥലത്ത് പച്ചക്കറികളും..
പറ്റാവുന്ന സമയങ്ങളിൽ പറമ്പിൽ ഇറങ്ങാറുണ്ടെങ്കിലും ക്രെഡിറ്റ് ഭൂരിഭാഗവും അമ്മക്ക് തന്നെയാണ്.. ❤️🥰
ഇത്തവണയും പതിവ് തെറ്റിച്ചില്ല ജൂൺ 5 ആകാനോ പരിസ്ഥിതി ദിനം വരാനോ ഒന്നും കാത്ത് നിന്നില്ല മഴക്ക് മുന്നേ മരങ്ങളൊക്കെ വെച്ച് വെരുറപ്പിച്ചു.. ❤️❤️🥰🥰
വീഡിയോ
https://m.facebook.com/story.php?story_fbid=4231009096961610&id=100001576842729
Comments
Post a Comment