Posts

ഞാൻ കണ്ട മരക്കാർ

ഞാൻ കണ്ട മരക്കാർ.. മരക്കാർ എന്ന സിനിമയെ ട്രോളുന്നവരോട്.. മരക്കാർ ഒരു ചരിത്ര സിനിമയാണെന്ന് തെറ്റിദ്ധരിച്ചു കൊണ്ട് കുഞ്ഞാലിയുടെ വീര സാഹാസങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് നട്ട പാതിരാക്ക് തിയറ്ററിലേക്ക് ഒഴുകിയെത്തിയ നിങ്ങൾ തന്നെയല്ലേ യഥാർത്ഥ വിഡ്ഢികൾ.. താളവട്ടവും ചന്ദ്രലേഖയും, അഭിമന്യുവും, ചിത്രവും കിലുക്കവും കാലാ പാനിയും അദ്വൈതവും മിന്നാരവും തുടങ്ങി മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മാന്ത്രികങ്ങൾ തീർത്ത മലയാളിയുടെ പ്രിയനും പ്രിയന്റെ ലാലിനും ലാലിന്റെ പ്രിയൻ ആന്റണിക്കും എവിടെയാണ് പിഴച്ചതെന്ന് അവർ തന്നെ ചിന്തിക്കട്ടെ.. ആമയും മുയലും ഗീതഞ്‌ജലിയും രാക്കിളിപ്പാട്ടും കൂടെ പ്രിയന്റെ ചിത്രങ്ങളാണെന്ന് ഓർത്തവർക്ക് അധികം നിരാശപ്പെടാതെ തള്ളി നീക്കാൻ കഴിഞ്ഞിട്ടുണ്ടാകും...  ശ്രീകുമാർ മേനോൻ എന്ന മികച്ച പരസ്യ സംവിധായകനിൽ നിന്നും മിറാക്കിൾ പ്രതീക്ഷിച്ചു ഒടിയനെ കാണാനെത്തിയ മലയാളിയെ വരവേറ്റത് ശ്രീകുമാർ മേനോൻ എന്ന പുതുമുഖ സംവിധായകന്റെ വീഴ്ചകൾ മാത്രമായിരുന്നു എന്നത് കണ്മുന്നിൽ കണ്ടത് മറക്കാൻ സമയമായിട്ടില്ല.. അപ്പോഴാണ് ലാലേട്ടൻ ഫാൻസ്‌ എന്ന ഒരു പ്രത്യേക തരം വിഭാഗങ്ങൾക്ക് അടുത്ത അടി ഓർക്കാപ്പുറത്തു ...

ഓർമ

ഒരിക്കലും പിരിയില്ലെന്നതെല്ലാം വെറും വാക്കുകളല്ലേ.. ഉള്ളിലുറങ്ങാതെ അലയടിക്കുന്ന  ഓർമകളിങ്ങനെ തണുത്ത കാറ്റ് പോലെ ഈറനണിയിക്കുന്ന സന്ധ്യകളിൽ..  ഒരു നിബന്ധനകളും വെക്കാതെ, പരസ്പരം രണ്ടോർമകളായി.. അകലങ്ങളിരുന്നു ഓർമിക്കുന്നതിനേക്കാൾ മനോഹരമായി മറ്റൊന്നുണ്ടാകില്ല...

...

...

കൂട്

ആരെങ്കിലും വന്ന് കൂടിന്റെ വാതിൽ തുറന്നു പിടിച്ചാലും, ആകാശം വേണ്ടാത്ത കിളികളുണ്ട്.. ചിറകിനെ കുറിച്ച് മറന്നു പോയതാവാം, ചിറകു തളർന്നു പോയതുമാവാം.. അതുമല്ലെങ്കിൽ.. കൂട്ടിൽ തന്നെ ഒടുങ്ങിയാൽ മതിയെന്ന് നിനച്ചതുമാവാം..

ഡിപ്രഷൻ ഡെത്ത്

സര്‍കാര്‍ ആശുപത്രിയിലെ സ്കാന്നിംഗ് നമ്മടെ നാരായണന്‍ കുട്ടിക്ക് 2 ദിവസമായി തുടങ്ങിയ വയറു വേദന ആണ്. ഇന്ന് ഈ നേരം വരെയും ഒരു ശമനവും ഇല്ല. അങ്ങനെ നാരായണന്‍ ഒരിക്കല്‍ എനിക്കും പോകണം എന്ന് ആഗ്രഹിക്കുന്ന മെഡിക്കല്‍ കോളേജ് ലെ ഡോക്ടറെ തന്നെ കാണാന്‍ തീരുമാനിച്ചു. കൂട്ട് വിളിച്ചാല്‍ പോകാതിരിക്കാന്‍ പറ്റോ...??? എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോ ടീച്ചറെ പ്രേമിക്കാന്‍ എനിക്ക് ക്ലാസ്സ്‌ എടുത്തു തന്നവനല്ലേ. അങ്ങനെ പോയി ഡോക്ടറെ കണ്ടു. ഡോക്ടര്‍ പറഞ്ഞു... സ്കാന്നിംഗ് വേണം. നാരായണന് ആദി കേറി. സ്കാന്‍ ചെയ്യാന്‍ ചെന്നപ്പോള്‍ ദേ അവര്‍ പറയുന്നു ഇപ്പോളെങ്ങും ഡേറ്റ് ഇല്ല. അടുത്ത മാസം 16 നു വാ. നാരായണന് ആദി കൂടി. സര്‍കാര്‍ ആശുപത്രി അല്ലെ എന്ത് ചെയ്യന്‍ വെയിറ്റ് ചെയ്യുക തന്നെ. ആ നിമിഷത്തെ നാരായണന്റെ മുഖത്തെ പിരിമുറുക്കം എന്നെ വല്ലാതെ സുഖിപ്പിച്ചു. ആ പിരിമുറുക്കം ഒരു കാന്‍സര്‍ പോലെ അവനുള്ളില്‍ പടര്‍ന്നു കയറി. തനിക്കെന്താവും..??? കാന്‍സര്‍ ആകുമോ?? അതോ ഇനി മരണത്തെക്കാള്‍ വലുത് എന്തേലും..?? ഒന്‍പതാം ക്ലാസ്സിലെ ഫസ്റ്റ് ക്ലാസ്സു കാരന് ഇതിലതികം തോന്നിയില്ലെങ്കിലെ അതിശയമുള്ളൂ. അങ്ങനെ ആ പിരി മുറുക്കം നാ...

ഫേസ്ബുക്കിലെ അമ്മ

Image
*----ഫേസ് ബുക്കിലെ അമ്മ----*               അമ്മയുടെ അമ്മിഞ്ഞ പാലിന്റെ മധുരത്തെ പറ്റി വാ തോരാതെ അവളോട് പറയുമ്പോള്‍ അവന്‍ അറിയുന്നില്ല അങ്ങനെ ഒരു രുചി അറിയുന്നവര്‍ ഈ ലോകത്ത് ആരുമില്ലാന്നു... നിങ്ങള്‍ പോലും..... ഫേസ് ബുക്കില്‍ അമ്മയെ പറ്റിയുള്ള പോസ്റ്റ്‌ നു ലൈക്‌ അടിച്ചു വികാര നിര്‍ഭരനായി കമന്റ്‌ ചെയ്യുമ്പോളും അവന്‍ അറിഞ്ഞില്ല അവനു ഒരു നേരത്തെ പ്രൊഫൈല്‍ പിക്ചര്‍ ചേഞ്ച്‌ ചെയ്യാനുള്ള ജീന്‍സ് വാങ്ങാന്‍ കൊടും മീന ചൂടിനെ പോലും വക വെക്കാതെ അവന്റെ അമ്മ മനക്കലെ പാടത്ത് കറ്റ മുറുക്കുകയായിരുന്നു....                                                        ഇന്നലെ ഒരു നേരത്തെ ചായക്ക് മധുരം കുറഞ്ഞതിനു ഗ്ലാസ്‌ വലിച്ചെറിഞ്ഞപ്പോളും അവന്‍ മനസ്സിലാക്കിയല്ല ഫേസ് ബുക്കിലെ അമ്മയുടെ വിയര്‍പ്പിന്റെ രുചി.. നേരം 3.30 അവന്‍ അവളെ കാണാന്‍ ഇറങ്ങി പള പളാ മിന്നുന്ന കുപ്പായത്തിന്റെ പോക്കറ്റില്‍...