Posts
നുണ
- Get link
- X
- Other Apps
പാരിലേറ്റവും വലിയ നുണയല്ലേ.. നീ എൻ ഹൃദയത്തിലെന്നത്.. ആരും ആരാലും ഹൃദയത്താൽ സ്മരിക്കപ്പെടുന്നില്ലെന്നത് യാഥാർഥ്യം.. നീയും ഞാനും അവളും അവനും പ്രണയവും സ്നേഹവും കാമവും എല്ലാം ജനിക്കുന്നതും മരിക്കുന്നതും തലച്ചോറില്ലല്ലോ.. എന്നിട്ടുമെന്തെ ശാസ്ത്രം പഠിച്ച ഭിഷഗ്വരന്മാർ വരെ ലോകത്തൊടാ നുണ പല കുറി ആവർത്തിച്ചു നീ എൻ ഹൃദയത്തിലല്ലോ..
കാടാണെന്റെ വീട്
- Get link
- X
- Other Apps
ജൂൺ 5 ലോക പരിസ്ഥിതി ദിനം. 💙🌧️🏞️ സുഹൃത്തുക്കൾ എല്ലാം മത്സരിച്ചു മരം നടുന്നത് കാണുമ്പോൾ വലിയ സന്തോഷം. വീട് വെക്കാൻ വർഷങ്ങൾക്ക് മുൻപ് സ്ഥലം വാങ്ങുമ്പോൾ അത് വെറും മൊട്ട പറമ്പ് ആയിരുന്നു. പശുവിനു തിന്നാനുള്ള പുല്ലു മാത്രമാണ് ഇതിൽ ഉണ്ടായിരുന്നത്. വർഷങ്ങൾക്കിപ്പുറം പത്തു പന്ത്രണ്ട് പരിസ്ഥിതി ദിനങ്ങൾ കടന്നു പോയി, പറമ്പിൽ കാലെടുത്തു വെക്കാൻ സ്ഥലം ഇല്ലാതെ മരങ്ങളായി ചെടികളായി. കുറച്ചു സ്ഥലമേ ഉള്ളു എങ്കിലും ആഗ്രഹിച്ചതും, വൈവിധ്യം നിറഞ്ഞതുമായ കുറച്ചു മരങ്ങളും പഴങ്ങളും ഒക്കെ ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞു. മാവുകൾ, പ്ലാവുകൾ, തെങ്ങുകൾ നാരകം, നെല്ലി, അരിനെല്ലി, ഇരുമ്പാപുളി, ചാമ്പക്ക, പപ്പായ, റെഡ് ലേഡി, ഓറഞ്ച്, മൂസമ്പി, സ്റ്റാർ ഫ്രൂട്ട്, കുടമ്പുളി, റംബൂട്ടാൻ, സപ്പോട്ട, അമ്പഴങ്ങ, കുരുമുളക്, മുളക്, കറിവേപ്പില, കശുമാവ് രാമച്ചം, രക്ത ചന്ദനം, അനാർ, കറ്റാർ വാഴ, തുടങ്ങി പരമാവധി മരങ്ങൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. പോരാത്തതിന് തണലിനു മുറ്റം നിറഞ്ഞു നിൽക്കുന്ന ഡിവി ഡിവി മരവും, ഒരു അത്തി മരവും, ഇത്തിരി വെയില് വന്നിരുന്ന ഇടത്ത് ഇപ്പോൾ ഒരു പാഷൻ ഫ്രൂട്ട് പന്തലും ഇടം പിടിച്ചിട്ടുണ്ട്.. മുറ്റത്ത് ഗ്യാപ് ഉള്ള സ്ഥലങ്ങളിൽ ...
നമ്മൾ പഠിക്കേണ്ട നെഹ്റു
- Get link
- X
- Other Apps
പുരോഗമന ചിന്താഗതി യും ഇടതു പക്ഷ ആശയങ്ങളും ഭാരതത്തിന്റെ ആത്മാവിലേക്ക് പകർന്നു നൽകിയ പച്ച മനുഷ്യൻ ജവഹാർലാൽ നെഹ്റു. ഭാരതത്തിന്റെ ഭാവിയും ഭൂതവും പ്രസരിപ്പും ഇന്നും നെഹ്റുവിയൻ ആശയങ്ങളിൽ ഇഴ ചേർന്നു കിടക്കുമ്പോൾ ഭാവി തലമുറക്ക് നെഹ്റു പറഞ്ഞ് ബാക്കി വെച്ച് പോയതൊന്നും ഓർക്കാതെ വയ്യ.. ആദർശങ്ങളും തത്വങ്ങളും ലക്ഷ്യങ്ങളും നാം മറക്കുമ്പോളാണ് നമുക്ക് പരാജയം സംഭവിക്കുന്നത് എന്ന് നെഹ്റു പറഞ്ഞത് നമുക്ക് പൂർണമായും മനസിലാക്കി നൽകാൻ ഇന്ത്യയിൽ സംഘപരിവാറിന്റെ ശക്തമായ സാന്നിധ്യം വരേണ്ടി വന്നു. താൻ ഒരു ദൈവ വിശ്വാസി അല്ലാത്തിരുന്നിട്ടും നമ്മുടെ. അതാമോ മത വിശ്വാസങ്ങളോ എന്തുമായിക്കൊള്ളട്ടെ നാമെല്ലാം ഒരു ജനതയാണെന്ന് മറക്കരുതെന്നും അതൊരു മന്ത്രം പോലെ നിരന്തരം ഉരുവിടണമെന്നും നമ്മെ ഓർമിപ്പിച്ച നെഹ്റു. മത വിശ്വാസങ്ങൾക്ക് മീതെ രാജ്യസ്നേഹം പഠിപ്പിച്ച നെഹ്റു. മറ്റുള്ളവർ നമ്മളെ കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ പ്രധാനം നമ്മൾ എന്താണെന്നുള്ളത് എന്നതിന് നൽകണം എന്ന് വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ച നെഹ്റു.. ഒരാൾ വാങ്ങുന്ന ശമ്പളമോ അയാളുടെ ധനമോ, ധരിക്കുന്ന വസ്ത്രമോ അല്ല അയാളുടെ യോഗ്യത നിശ്ചയിക്കുന്നത് എന്ന് ഭാരത യുവത്വത്തിനെ പ...
ഞാൻ കണ്ട മരക്കാർ
- Get link
- X
- Other Apps
ഞാൻ കണ്ട മരക്കാർ.. മരക്കാർ എന്ന സിനിമയെ ട്രോളുന്നവരോട്.. മരക്കാർ ഒരു ചരിത്ര സിനിമയാണെന്ന് തെറ്റിദ്ധരിച്ചു കൊണ്ട് കുഞ്ഞാലിയുടെ വീര സാഹാസങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് നട്ട പാതിരാക്ക് തിയറ്ററിലേക്ക് ഒഴുകിയെത്തിയ നിങ്ങൾ തന്നെയല്ലേ യഥാർത്ഥ വിഡ്ഢികൾ.. താളവട്ടവും ചന്ദ്രലേഖയും, അഭിമന്യുവും, ചിത്രവും കിലുക്കവും കാലാ പാനിയും അദ്വൈതവും മിന്നാരവും തുടങ്ങി മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മാന്ത്രികങ്ങൾ തീർത്ത മലയാളിയുടെ പ്രിയനും പ്രിയന്റെ ലാലിനും ലാലിന്റെ പ്രിയൻ ആന്റണിക്കും എവിടെയാണ് പിഴച്ചതെന്ന് അവർ തന്നെ ചിന്തിക്കട്ടെ.. ആമയും മുയലും ഗീതഞ്ജലിയും രാക്കിളിപ്പാട്ടും കൂടെ പ്രിയന്റെ ചിത്രങ്ങളാണെന്ന് ഓർത്തവർക്ക് അധികം നിരാശപ്പെടാതെ തള്ളി നീക്കാൻ കഴിഞ്ഞിട്ടുണ്ടാകും... ശ്രീകുമാർ മേനോൻ എന്ന മികച്ച പരസ്യ സംവിധായകനിൽ നിന്നും മിറാക്കിൾ പ്രതീക്ഷിച്ചു ഒടിയനെ കാണാനെത്തിയ മലയാളിയെ വരവേറ്റത് ശ്രീകുമാർ മേനോൻ എന്ന പുതുമുഖ സംവിധായകന്റെ വീഴ്ചകൾ മാത്രമായിരുന്നു എന്നത് കണ്മുന്നിൽ കണ്ടത് മറക്കാൻ സമയമായിട്ടില്ല.. അപ്പോഴാണ് ലാലേട്ടൻ ഫാൻസ് എന്ന ഒരു പ്രത്യേക തരം വിഭാഗങ്ങൾക്ക് അടുത്ത അടി ഓർക്കാപ്പുറത്തു ...